Sunday, June 29, 2008

കേളി ചെറുകഥ-കവിത മത്‌സരം2008


ഗള്‍ഫിലെ മലയാളി എഴുത്തുകാരുടെ രചനകള്‍ സമകാലിക മലയാള സാഹിത്യത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമയമാണ്‌ ഇത്‌. സൌദി അറേബ്യയിലെ മലയാളി സംഘടനകളില്‍ വേറിട്ട പ്രവര്‍ത്തന രീതി കൊണ്ടും മികച്ച സംഘാടന പാടവം കൊണ്ടും മലയാളി മനസ്സില്‍ ഇടം കണ്ടെത്തിയ കേളി കലാസാംസ്കാരിക വേദി ഈയവസരത്തില്‍ ഗള്‍ഫിലെ മലയാളി എഴുത്തുകാര്‍ക്കായി ചെറുകഥ - കവിത മത്സരം സംഘടിപ്പിക്കുന്നു. ചെറുകഥയ്ക്ക്‌ 'കേളി-കെ.ടി.മുഹമ്മദ്‌ പുരസ്കാരം 2008' എന്നും കവിതയ്ക്ക്‌ 'കേളി-കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്കാരം 2008' എന്നുമാണ്‌ പേരിട്ടിരിക്കുന്നത്‌. 10,001 രൂപയും പ്രശസ്തി പത്രവുമാണ്‌ ഓരോ വിഭാഗത്തിലെയും ഒന്നാം സമ്മാനം. സൃഷ്ടികള്‍ മുന്‍പ്‌ പ്രസിദ്ധീകരിച്ചവയായിരിക്കരുത്‌. രചയിതാവിന്റെ പേരും മേല്‍വിലാസവും ഫോട്ടോയും പ്രത്യേകം തയ്യാറാക്കി രചനയോടൊപ്പം വെക്കേണ്ടതാണ്‌. കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ ഒരു പാനലായിരിക്കും വിധിനിര്‍ണ്ണയം നടത്തുക. സൃഷ്ടികള്‍ തപാലിലോ, ഇ-മെയിലായോ, ഫാക്സ്‌ ആയോ അയക്കാം. സൃഷ്ടികള്‍ 2008 ജൂലായ്‌ 31ന്‌ മുന്‍പ്‌ ലഭിക്കേണ്ടതാണ്‌. വിശദ വിവരങ്ങള്‍ കേളിയുടെ www.kelionline.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്‌.

7 comments:

siva // ശിവ said...

ഭാവിയില്‍ ഗള്‍ഫില്‍ വരാന്‍ സാധ്യതയുള്ളവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാമോ?

മറുപടി പ്രതീക്ഷിക്കുന്നു.

സസ്നേഹം,

ശിവ

Ziya said...

ജിദ്ദ ആണ് ശരി. جدة എന്നാണ് അറബിയില്‍. ദ ഇരട്ടിക്കുന്നു എന്നല്ലാതെ ദ്ധ എന്നു വരില്ല. ദ കഴിഞ്ഞ് ഒരു ഹ കൂടി ഉണ്ടായിരുന്നെങ്കില്‍ ദ്ധ ശരിയായേനെ. ഹ ഇല്ല

തലക്കെട്ടിലെ ബ്ലോഗെയ്സ്‌ എന്ന പ്രയോഗം അരോചകമാവുന്നു. -ers ല്‍ അവസാനിക്കുന്ന വാക്കുകളുടെ IPA pronunciation (International Phonetic Alphabet) |ərs| എന്നാണ്. ഉദാഹരണത്തിനു publishers എന്നതിന്റെ IPA key (pŭb'lĭ-shərs) എന്നാണ്.
r - stress കുറച്ചു പറയുന്നു എന്നു മാത്രം. അല്ലാതെ ers - əys ആകുന്നില്ലല്ലോ. ബ്ലോഗേ~സ് എന്നു ഏകദേശം വരും.
~ നിശബ്‌ദമായ ഒരു r നെ കുറിക്കാന്‍ ഉപയോഗിച്ചതാണ്.

ഴ മലബാറില്‍ യ ആയിപ്പോയതിന്റെ കുഴപ്പമാണോ ആവോ?

Vengara NASER said...

ഇതെഴുതുമ്പോഴും എന്റെ മനസ്സിലെ ആലോചന ഇനിയുമൊരു ഒത്തൊരുമ, ജിദ്ദയിലെ ബ്ലോഗുകാരുടെ കൂട്ടായ്മ എന്നതാണ്‌. അന്ന് ഷറഫിയയിലെ ഷിഫ-ജിദ്ദയിൽ ഒരുമിച്ച ആ പ്രബുദ്ദ സമൂഹം ചെറുതാണെങ്കിലുമൊരു സുന്ദര സ്വപ്നമായി .............

Vengara NASER said...

ഇതെഴുതുമ്പോഴും എന്റെ മനസ്സിലെ ആലോചന ഇനിയുമൊരു ഒത്തൊരുമ, ജിദ്ദയിലെ ബ്ലോഗുകാരുടെ കൂട്ടായ്മ എന്നതാണ്‌. അന്ന് ഷറഫിയയിലെ ഷിഫ-ജിദ്ദയിൽ ഒരുമിച്ച ആ പ്രബുദ്ദ സമൂഹം ചെറുതാണെങ്കിലുമൊരു സുന്ദര സ്വപ്നമായി .............

MANI NAMBIAR said...

hello thanks....

വിജയലക്ഷ്മി said...

nanmakal nerunnu!!!!!

Unknown said...

malayaleththe snehikkunna ee koottayma vijayikkatte nanmakal nerunnu.