Thursday, June 26, 2008

ജിദ്ധ ബ്ലോഗ്‌ മീറ്റ്‌

സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ബ്ലോഗ്‌ മീറ്റ്‌, ഇന്നലെ ജിദ്ധ ശിഫ ഓഡിറ്റോറിയത്തിൽ നടന്നു.

ജിദ്ധയിലെ പ്രശസ്തരായ എഴുത്തുകാർ, ഉസ്മാൻ ഇരുമ്പുഴി, അബു ഇരിങ്ങാട്ടിരി, ബഷീർ ചാവക്കാട്‌, കെ.സി. അബ്ദുറഹിമാൻ തുടങ്ങിയവരും, പത്രപ്രവർത്തകരായ സാദിഖ്‌ തുടങ്ങി പ്രമുഖരും, ബൂലോകത്തെ സ്ഥിരം അംഗങ്ങളായ ശെഫി, ഷിഹാബ്‌ തുടങ്ങിയവരും ഒത്ത്‌കൂടിയ അപൂർവ്വ നിമിഷം.

ഒരു മണിക്കൂർ സമയംകൊണ്ട്‌ തീർക്കാവുന്ന രൂപത്തിലുള്ള ഒരു ശിൽപ്പശാല, പങ്കാളികളുടെ നിയന്ത്രണത്തിൽ മുന്നേറിയപ്പോൾ രണ്ടര മണിക്കുറിലധികമായി.

പരമ്പരഗത ചടങ്ങുകളെ തല്ലിയുടച്ച്‌കൊണ്ട്‌ നടന്ന ശിൽപ്പശാല, പങ്കെടുത്തവരിൽ കൗതുകമുളവാക്കി.

വളരെ ലളിതമായി, ഉദാഹരണസഹിതം, പഠിതാക്കളുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു ശിൽപ്പശാല.

ഈ ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കുവാൻ ഞങ്ങളെ സഹായിച്ച ജിദ്ധ ശിഫ പോളിക്ലിനിക്കിനും ഞങ്ങൾക്ക്‌ വേണ്ട സഹായ സഹകരണങ്ങൾ നൽകിയ അവിടുത്തെ സ്റ്റാഫിനും, ജിദ്ധ മലയാളം ബ്ലോഗെഴ്സ്‌, ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു.

വിശദ വിവരങ്ങളും ചിത്രങ്ങളും ഉടനെ...

2 comments:

അലി കരിപ്പുര്‍ said...

രണ്ടര മണിക്കൂറിലധികം ഇരുന്നിട്ടും മതിവരാതെ പലരും ചോദിച്ചു, ഇനി അടുത്ത മീറ്റ്‌ എന്നാണ്‌?

വിശദ വിവരങ്ങളും ചിത്രങ്ങളും ഉടനെ...

rumana | റുമാന said...

അങ്ങിനെ....
മറ്റൊരുകൂട്ടായ്മക്കുകൂടി തുടക്കമാ‍യി..
എല്ലാ ആശംസകളും നേരുന്നു.