Saturday, June 28, 2008

ജിദ്ദ ബ്ലോഗ് മീറ്റ് പടങ്ങളും റിപ്പോർട്ടും

സൌദിയിലാദ്യമായി നടന്ന ബ്ലോഗ് മീറ്റ് കഴിഞ ബുധനാഴച ശിഫ ജിദ്ദ ആഡിറ്റോറിയത്തിൽ നടന്നു.

ജിദ്ദ ബ്ലോഗ് മീറ്റിനെ കുറിച്ചുള്ള ചറ്ച്ചയുടെ തുടക്കം മുതല്‌ തന്നെ ജിദ്ദയിലെ ബ്ലോഗേഴ്സ്, ബ്ലൊഗ് മീറ്റ് എന്നതിലപ്പുറം ബ്ലോഗ് ശില്പശാല എന്നാണ് പരിചയപ്പെടുത്തിയതും സംഘടിപ്പിച്ചതും. ബ്ലോഗെഴുതുന്നവരേക്കാള്, ബ്ലോഗിനെ പരിചയാപ്പെടാനാഗ്രഹിക്കുന്നവർക്ക് ബ്ലോഗിനേയും മലയാളം കമ്പ്യൂട്ടിങിനേയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാല പൂറ്ണ്ണാറ്ത്ഥത്തില് പങ്കെടുത്തവരുടെ നിയന്ത്രണത്തിലായപ്പോള്‌ സംഘടിപ്പിച്ച ബ്ലോഗേഴ്സിനും പങ്കെടുത്ത ബ്ലോഗിനെ പരിചയപ്പെടാനെത്തിയവർക്കും ആത്മസംതൃപ്തി നലകിയ അപൂറ്വ്വ നിമിഷങളിലൊന്നായി.

അവധി ദിവസമല്ലാത്തതു കൊണ്ട് ആളുകളുടെ പങ്കാളിത്തം ഉണ്ടാവുമോ എന്ന ആശങ്ക അറ്ത്ഥ രഹിതമാക്കും വിധത്തിലായിരുന്നു ശില്പശാല പ്രഖ്യാപിച്ച ദിവസം തൊട്ട് കിട്ടിയ പ്രതികരണങളെങ്കിലും പരിപാടി തുടങ്ങേണ്ടിയിരുന്ന സമയത്ത് ഉദ്ദേശിച്ച അത്ര ആളുകളെത്താതിരുന്നത് സംഘടിപ്പിച്ചവരില് മ്ലാനതക്ക് കാരണമാവും മുന്പേ പതിനഞ്ചു നിമിഷങൾക്കകം ആഡിറ്റോറിയം നിറഞു.

ജിദ്ദയിലെ സാഹിത്യ രംഗത്തെ ശ്രദ്ധേയരായ അബു ഇരിങാട്ടിരി. ഉസ്മാൻ ഇരുമ്പുഴി, ഹക്കീം ചോലയില്, ബഷീറ് ചാവക്കാട് എന്നിവരും പത്ര പ്രവറ്ത്തകനും എഴുത്തുകാരനുമായ പി.റ്റി. സാദ്ധിക്ക് , ജിദ്ദ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യമായ കെ.സി അബ്ദുറഹമാന് , ബ്ലോഗര്മാരായ അലി കരിപ്പൂർ , മുഹമ്മദ് ശിഹാബ് , ശെഫി എന്നിവരും പങ്കാളികാളായി.

ഉദ്ദേശിച്ചതിലും അരമണിക്കൂറോളം വൈകി തുടങ്ങിയ പരിപാടി ബ്ലോഗ് സുഹൃത്ത് മുഹമ്മദ് ശിഹാബിന്റെ ശില്പശാലയെ കുറിച്ചുള്ള ആമുഖത്തോടെ തുടങി.
തുടറ്ന്ന് മലയാളം യുണികോഡ്, മലയാളം കമ്പ്യൂട്ടറില് എങനെ സെറ്റ് ചെയ്യാം, മലയാളം ബ്ലോഗ് എന്നിവയെ കുറിച്ച് നടന്ന ശിലപശാല അലി കരിപ്പൂർ നയിച്ചു.

ശിപശാലയുടെ തുടക്കം തൊട്ട് തന്നെ പങ്കെടുത്തെവർ ആവേശത്തോടെ അവരുടെ സംശയങ്ങൾ ചോദിക്കുന്നതും പരസ്പരം ചരച്ചകൾ നടത്തുന്നതും കാണാമായിരുന്നു.



പരിപാടിയിൽ പങ്കെടുത്തവരുടെ സജീവ ഇടപെടൽ കാരണം ഒന്നരമണിക്കൂറിൽ തീറ്ക്കവുന്ന തരത്തില് ആസൂത്രണം ചെയ്ത ശില്പശാല രണ്ടര മണിക്കൂറിലധികം നീണ്ട്പ്പോഴും പങ്കാളികളുടെ ആവേശത്തിന്‌ ഒട്ടും കുറവുണ്ടായിരുന്നില്ല.






വളരെ ലളിതാമായി ഉദാഹരണ സഹിതം പങ്കെടുത്തവറ്ക്ക് പൂറ്ണ്ണ സ്വാതന്ത്ര്യവും നിയന്ത്രണവും നലകിയ ശില്പശാല ഈ അവതരണ വ്യത്യാസം കൊണ്ട് തന്നെ പങ്കെടുത്ത്തവരിൽ കൌതുകമുളവാക്കി.



യൂസറ് ഐഡി നിറ്മിക്കുന്നതു മുതല് പോസ്റ്റും കമന്റും ചെയ്യുന്നതു വരെ ഓണലൈനായി ഡെമോൺസ്ട്രേറ്റ്ഷനും വിവരണവും നൽകിയ ശിലപശാല അവസാനിക്കുമ്പോള് ഇതിന്റെ തുടറ്ച്ചയായ അടുത്ത കൂടിച്ചേരൾ എന്ന് എന്നായി എല്ലാവരുടേയും ചോദ്യം..


അവസാനം എല്ലാവരും ചേറ്ന്ന് ഒരു ഓരമ ചിത്രവുമെടുത്ത് പിരിഞു.



എല്ലാ പങ്കാളിക്കൾക്കും ഇ-മലയാള സഹായികളായ സി.ഡിയും പ്രിന്റഡ് മെറ്റീരിയലും ജിദ്ദ് ബ്ലോഗ് കൂട്ടം ലഭ്യമാക്കിയിരുന്നു.

12 comments:

ജിദ്ധ ബ്ലോഗ്‌ said...
This comment has been removed by the author.
ജിദ്ധ ബ്ലോഗ്‌ said...

ജിദ്ധ ബ്ലോഗ് മീറ്റ് പടങളും റിപ്പോറ്ട്ടും.

ചില ബ്ലോഗർമാരും ഈ ചിത്രങളിൽ ഉണ്ട്. കണ്ടു പിടിക്കുന്നവർക്ക് സമ്മാനമില്ലെങ്കിലും അഭിനന്ദനമുണ്ട്.

രസികന്‍ said...

ഉം..................
എല്ലാവരെയും കണ്ടതിൽ സന്തോഷം
വഴിയാത്രയിൽ എവിടെയെങ്കിലും കണ്ടുമുട്ടാം എന്നു പ്രതീക്ഷിക്കുന്നു

കണ്ണൂരാന്‍ - KANNURAN said...

വളരെ നല്ല ശ്രമം. ഇനിയും ഇത്തരം ശില്പശാലകള്‍ നടത്തൂ... ബൂലോഗം വളരട്ടെ..

കരീം മാഷ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...

ആശംസകൾ!
ഒന്നു രണ്ടു പേരെ ഞാനും അറിയും.
ബ്ലോഗിംഗിനെക്കുറിച്ചു ബോധവൽക്കരിക്കുമ്പോൾ അവിടത്തെ പരിധിയെക്കുറിച്ചും പരിമിതിയെക്കുറിച്ചും കൂടി ബോധവൽക്കരിക്കുക.

കുഞ്ഞന്‍ said...

എല്ലാവിധ ആശംസകളും..!

തലക്കെട്ടില്‍ കാര്യമുണ്ടൊ എന്ന ചോദ്യത്തില്‍ പ്രസക്തിയുണ്ടൊ എന്നറിയില്ല എന്നാലും ചോദിക്കുകയാണ്..ജിദ്ധ മലയാളം ബ്ലോഗെയ്സ്...എന്നത് തെറ്റായിട്ടതാണൊ..? ജിദ്ദ മലയാളം ബ്ലോഗേഴ്സ് എന്നതല്ലെ ശരി..?

ഴ വഴങ്ങില്ലെന്ന് തെളിയിക്കാനാണൊ..!

ബാജി ഓടംവേലി said...

ആശംസകള്‍..
ബൂലോകം വളരട്ടെ.....

ശ്രീ said...

ആശംസകള്‍!

പറയുന്നത് തെറ്റായി കരുതില്ലെങ്കില്‍ കുഞ്ഞന്‍ ചേട്ടന്‍ ചൂണ്ടിക്കാണിച്ച പോലെ തലക്കെട്ട് ഒന്നു ശ്രദ്ധിയ്ക്കണേ.

മന്‍സുര്‍ said...

അങ്ങിനെ ജിദ്ദയിലും ബ്ലോഗ്ഗ്‌ മീറ്റ്‌...അഭിനന്ദനങ്ങള്‍

ചിത്രങ്ങളില്‍ മിക്കതും പരിച്ചയമുള്ള മുഖങ്ങളായത്‌ കൊണ്ട്‌ എടുത്ത്‌ പറയുന്നില്ല...
പിന്നെ സമ്മാനവുമില്ലല്ലോ..... :)

അണിയറശില്‌പികള്‍ക്ക്‌ അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍

aachi said...

ബ്ലോഗ് മീറ്റിങ്ങ് റിപ്പോര്ട്ട് കണ്ടു ജിദ്ദയില്‍ ഇനിയും ഒത്തിരി
ബ്ലോങര്‍മാറുണ്ട് അവര്ക്കു വേണ്ടി ഇനിയും ക്ലൂട്ടയ്മകള്‍ സങ്ങടിപ്പിക്കാന്‍ ഒത്തുചേരാന്‍ തീര്‍ച്ചയും അവസരം പ്രതീഷിക്കാം
പൂര്‍ണ വിശ്വാസത്തോടെ
അഷ്റഫ്

Abdul Azeez Vengara said...

സന്തോഷം
http://ponkavanam.com