തങ്കരാജിന് നന്നായി വിശക്കുന്നുണ്ടായിരുന്നു.
എന്നിട്ടും അമ്മ വിളമ്പി വെച്ച ചോറുണ്ണാന്‍ തങ്കരാജ് കൊതിച്ചില്ല.
അമ്മക്ക് വിശക്കുന്നുണ്ടാകും. അമ്മയുടെ വിശപ്പായിരുന്നു അവന്റെ പ്രശ്‌നം.
ആ വിശപ്പ് അവന്റെ വിശപ്പിനേക്കാളേറെ അവനെ വേദനിപ്പിക്കുന്നു.
പെറ്റ വയറിന്റെ കത്തല്‍ അവന്‍ അറിയുന്നുണ്ട്.
പത്തു മാസം തന്നെ ചുമന്ന വയറിനെ വിശപ്പ് കൊല്ലുകയാകും.
അമ്മക്ക് മൂന്ന് നേരം നല്ല ഭക്ഷണം കൊടുക്കാനാണല്ലോ അവന്‍ കടല്‍ കടന്നു പോന്നത്.
സര്‍ക്കാര്‍ ആശുപത്രിയാണെങ്കിലും എല്ലാ മരുന്നും പുറത്തു നിന്ന് വാങ്ങണം.
റാവുത്തറുടെ ഇഷ്‌ടികക്കളത്തില്‍, കൂലിവേല ചെയ്‌ത് തളര്‍ന്ന
ആ ശരീരത്തിന്റെ അവസാനത്തെ ആക്കങ്ങളേയും രോഗം ഞെക്കിപ്പിഴിയുന്നുണ്ടാകും.
അന്നന്നത്തെ കൂലി കൊണ്ട് പട്ടിണിക്കിടാതെ തന്നെ പോറ്റിയ അമ്മക്ക്
ഒരു നേരത്തെ മരുന്നിനെങ്കിലും നാല് കാശ് അയക്കാന്‍ പറ്റുന്നില്ലല്ലോ.
പ്രവാസികളായ രണ്ട് മക്കളുടേയും അമ്മ/ഉമ്മയെ കുറിച്ചുള്ള
അവരുടെ വേദനകളുടേയും കഥ -അല്ല അനുഭവം.
ഇവിടെ വായിക്കുക
Tuesday, January 13, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment