Sunday, June 29, 2008

കേളി ചെറുകഥ-കവിത മത്‌സരം2008


ഗള്‍ഫിലെ മലയാളി എഴുത്തുകാരുടെ രചനകള്‍ സമകാലിക മലയാള സാഹിത്യത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമയമാണ്‌ ഇത്‌. സൌദി അറേബ്യയിലെ മലയാളി സംഘടനകളില്‍ വേറിട്ട പ്രവര്‍ത്തന രീതി കൊണ്ടും മികച്ച സംഘാടന പാടവം കൊണ്ടും മലയാളി മനസ്സില്‍ ഇടം കണ്ടെത്തിയ കേളി കലാസാംസ്കാരിക വേദി ഈയവസരത്തില്‍ ഗള്‍ഫിലെ മലയാളി എഴുത്തുകാര്‍ക്കായി ചെറുകഥ - കവിത മത്സരം സംഘടിപ്പിക്കുന്നു. ചെറുകഥയ്ക്ക്‌ 'കേളി-കെ.ടി.മുഹമ്മദ്‌ പുരസ്കാരം 2008' എന്നും കവിതയ്ക്ക്‌ 'കേളി-കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്കാരം 2008' എന്നുമാണ്‌ പേരിട്ടിരിക്കുന്നത്‌. 10,001 രൂപയും പ്രശസ്തി പത്രവുമാണ്‌ ഓരോ വിഭാഗത്തിലെയും ഒന്നാം സമ്മാനം. സൃഷ്ടികള്‍ മുന്‍പ്‌ പ്രസിദ്ധീകരിച്ചവയായിരിക്കരുത്‌. രചയിതാവിന്റെ പേരും മേല്‍വിലാസവും ഫോട്ടോയും പ്രത്യേകം തയ്യാറാക്കി രചനയോടൊപ്പം വെക്കേണ്ടതാണ്‌. കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ ഒരു പാനലായിരിക്കും വിധിനിര്‍ണ്ണയം നടത്തുക. സൃഷ്ടികള്‍ തപാലിലോ, ഇ-മെയിലായോ, ഫാക്സ്‌ ആയോ അയക്കാം. സൃഷ്ടികള്‍ 2008 ജൂലായ്‌ 31ന്‌ മുന്‍പ്‌ ലഭിക്കേണ്ടതാണ്‌. വിശദ വിവരങ്ങള്‍ കേളിയുടെ www.kelionline.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്‌.

Saturday, June 28, 2008

ജിദ്ദ ബ്ലോഗ് മീറ്റ് പടങ്ങളും റിപ്പോർട്ടും

സൌദിയിലാദ്യമായി നടന്ന ബ്ലോഗ് മീറ്റ് കഴിഞ ബുധനാഴച ശിഫ ജിദ്ദ ആഡിറ്റോറിയത്തിൽ നടന്നു.

ജിദ്ദ ബ്ലോഗ് മീറ്റിനെ കുറിച്ചുള്ള ചറ്ച്ചയുടെ തുടക്കം മുതല്‌ തന്നെ ജിദ്ദയിലെ ബ്ലോഗേഴ്സ്, ബ്ലൊഗ് മീറ്റ് എന്നതിലപ്പുറം ബ്ലോഗ് ശില്പശാല എന്നാണ് പരിചയപ്പെടുത്തിയതും സംഘടിപ്പിച്ചതും. ബ്ലോഗെഴുതുന്നവരേക്കാള്, ബ്ലോഗിനെ പരിചയാപ്പെടാനാഗ്രഹിക്കുന്നവർക്ക് ബ്ലോഗിനേയും മലയാളം കമ്പ്യൂട്ടിങിനേയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാല പൂറ്ണ്ണാറ്ത്ഥത്തില് പങ്കെടുത്തവരുടെ നിയന്ത്രണത്തിലായപ്പോള്‌ സംഘടിപ്പിച്ച ബ്ലോഗേഴ്സിനും പങ്കെടുത്ത ബ്ലോഗിനെ പരിചയപ്പെടാനെത്തിയവർക്കും ആത്മസംതൃപ്തി നലകിയ അപൂറ്വ്വ നിമിഷങളിലൊന്നായി.

അവധി ദിവസമല്ലാത്തതു കൊണ്ട് ആളുകളുടെ പങ്കാളിത്തം ഉണ്ടാവുമോ എന്ന ആശങ്ക അറ്ത്ഥ രഹിതമാക്കും വിധത്തിലായിരുന്നു ശില്പശാല പ്രഖ്യാപിച്ച ദിവസം തൊട്ട് കിട്ടിയ പ്രതികരണങളെങ്കിലും പരിപാടി തുടങ്ങേണ്ടിയിരുന്ന സമയത്ത് ഉദ്ദേശിച്ച അത്ര ആളുകളെത്താതിരുന്നത് സംഘടിപ്പിച്ചവരില് മ്ലാനതക്ക് കാരണമാവും മുന്പേ പതിനഞ്ചു നിമിഷങൾക്കകം ആഡിറ്റോറിയം നിറഞു.

ജിദ്ദയിലെ സാഹിത്യ രംഗത്തെ ശ്രദ്ധേയരായ അബു ഇരിങാട്ടിരി. ഉസ്മാൻ ഇരുമ്പുഴി, ഹക്കീം ചോലയില്, ബഷീറ് ചാവക്കാട് എന്നിവരും പത്ര പ്രവറ്ത്തകനും എഴുത്തുകാരനുമായ പി.റ്റി. സാദ്ധിക്ക് , ജിദ്ദ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യമായ കെ.സി അബ്ദുറഹമാന് , ബ്ലോഗര്മാരായ അലി കരിപ്പൂർ , മുഹമ്മദ് ശിഹാബ് , ശെഫി എന്നിവരും പങ്കാളികാളായി.

ഉദ്ദേശിച്ചതിലും അരമണിക്കൂറോളം വൈകി തുടങ്ങിയ പരിപാടി ബ്ലോഗ് സുഹൃത്ത് മുഹമ്മദ് ശിഹാബിന്റെ ശില്പശാലയെ കുറിച്ചുള്ള ആമുഖത്തോടെ തുടങി.
തുടറ്ന്ന് മലയാളം യുണികോഡ്, മലയാളം കമ്പ്യൂട്ടറില് എങനെ സെറ്റ് ചെയ്യാം, മലയാളം ബ്ലോഗ് എന്നിവയെ കുറിച്ച് നടന്ന ശിലപശാല അലി കരിപ്പൂർ നയിച്ചു.

ശിപശാലയുടെ തുടക്കം തൊട്ട് തന്നെ പങ്കെടുത്തെവർ ആവേശത്തോടെ അവരുടെ സംശയങ്ങൾ ചോദിക്കുന്നതും പരസ്പരം ചരച്ചകൾ നടത്തുന്നതും കാണാമായിരുന്നു.പരിപാടിയിൽ പങ്കെടുത്തവരുടെ സജീവ ഇടപെടൽ കാരണം ഒന്നരമണിക്കൂറിൽ തീറ്ക്കവുന്ന തരത്തില് ആസൂത്രണം ചെയ്ത ശില്പശാല രണ്ടര മണിക്കൂറിലധികം നീണ്ട്പ്പോഴും പങ്കാളികളുടെ ആവേശത്തിന്‌ ഒട്ടും കുറവുണ്ടായിരുന്നില്ല.


വളരെ ലളിതാമായി ഉദാഹരണ സഹിതം പങ്കെടുത്തവറ്ക്ക് പൂറ്ണ്ണ സ്വാതന്ത്ര്യവും നിയന്ത്രണവും നലകിയ ശില്പശാല ഈ അവതരണ വ്യത്യാസം കൊണ്ട് തന്നെ പങ്കെടുത്ത്തവരിൽ കൌതുകമുളവാക്കി.യൂസറ് ഐഡി നിറ്മിക്കുന്നതു മുതല് പോസ്റ്റും കമന്റും ചെയ്യുന്നതു വരെ ഓണലൈനായി ഡെമോൺസ്ട്രേറ്റ്ഷനും വിവരണവും നൽകിയ ശിലപശാല അവസാനിക്കുമ്പോള് ഇതിന്റെ തുടറ്ച്ചയായ അടുത്ത കൂടിച്ചേരൾ എന്ന് എന്നായി എല്ലാവരുടേയും ചോദ്യം..


അവസാനം എല്ലാവരും ചേറ്ന്ന് ഒരു ഓരമ ചിത്രവുമെടുത്ത് പിരിഞു.എല്ലാ പങ്കാളിക്കൾക്കും ഇ-മലയാള സഹായികളായ സി.ഡിയും പ്രിന്റഡ് മെറ്റീരിയലും ജിദ്ദ് ബ്ലോഗ് കൂട്ടം ലഭ്യമാക്കിയിരുന്നു.

Thursday, June 26, 2008

ജിദ്ധ ബ്ലോഗ്‌ മീറ്റ്‌

സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ബ്ലോഗ്‌ മീറ്റ്‌, ഇന്നലെ ജിദ്ധ ശിഫ ഓഡിറ്റോറിയത്തിൽ നടന്നു.

ജിദ്ധയിലെ പ്രശസ്തരായ എഴുത്തുകാർ, ഉസ്മാൻ ഇരുമ്പുഴി, അബു ഇരിങ്ങാട്ടിരി, ബഷീർ ചാവക്കാട്‌, കെ.സി. അബ്ദുറഹിമാൻ തുടങ്ങിയവരും, പത്രപ്രവർത്തകരായ സാദിഖ്‌ തുടങ്ങി പ്രമുഖരും, ബൂലോകത്തെ സ്ഥിരം അംഗങ്ങളായ ശെഫി, ഷിഹാബ്‌ തുടങ്ങിയവരും ഒത്ത്‌കൂടിയ അപൂർവ്വ നിമിഷം.

ഒരു മണിക്കൂർ സമയംകൊണ്ട്‌ തീർക്കാവുന്ന രൂപത്തിലുള്ള ഒരു ശിൽപ്പശാല, പങ്കാളികളുടെ നിയന്ത്രണത്തിൽ മുന്നേറിയപ്പോൾ രണ്ടര മണിക്കുറിലധികമായി.

പരമ്പരഗത ചടങ്ങുകളെ തല്ലിയുടച്ച്‌കൊണ്ട്‌ നടന്ന ശിൽപ്പശാല, പങ്കെടുത്തവരിൽ കൗതുകമുളവാക്കി.

വളരെ ലളിതമായി, ഉദാഹരണസഹിതം, പഠിതാക്കളുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു ശിൽപ്പശാല.

ഈ ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കുവാൻ ഞങ്ങളെ സഹായിച്ച ജിദ്ധ ശിഫ പോളിക്ലിനിക്കിനും ഞങ്ങൾക്ക്‌ വേണ്ട സഹായ സഹകരണങ്ങൾ നൽകിയ അവിടുത്തെ സ്റ്റാഫിനും, ജിദ്ധ മലയാളം ബ്ലോഗെഴ്സ്‌, ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു.

വിശദ വിവരങ്ങളും ചിത്രങ്ങളും ഉടനെ...

Saturday, June 21, 2008

ജിദ്ധ ശിൽപ്പശാല

പ്രിയ സുഹൃത്തുകളെ,

മലയാളം കംപ്യൂട്ടിങ്ങിനെ കുറിച്ച്‌ ഒരു ശിൽപ്പശാല - 25-06-2008 - ന്‌ ബുധനാഴ്ച രാത്രി 9 മണിക്ക്‌ - ഷിഫ ജിദ്ധ ഒഡിറ്റോറിയത്തിൽ വെച്ച്‌ നടത്തുവാൻ തിരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ച്‌കൊള്ളുന്നു.

മലയാളം കംപ്യൂട്ടിങ്ങിനെക്കുറിച്ചറിയുവാനും, ഇ-മലയാളം വായനയെക്കുറിച്ചറിയുവാനും നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു, ഷിഫ ജിദ്ധ ഒഡിറ്റോറിയത്തിലേക്ക്‌.

പരിമിതമായ സീറ്റുകൾ മാത്രമേയുള്ളൂ എന്നതിനാൽ, നിങ്ങളുടെ പേര്‌ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

ബന്ധപ്പെടുക:-
ഉസ്മാൻ ഇരുമ്പുഴി - 0503651158
അലി കരിപ്പുർ - 0561728697
ശഫിഖ്‌ വി.കെ - 0567593126

Email: JeddahBlog@Gmail.com

Wednesday, June 18, 2008

ജിദ്ധ ബ്ലോഗ് മീറ്റ്

ഇന്ത്യക്കു പുറത്ത് മലയാളികൾ ഏറ്റവും കൂടുതൽ‌ ചേക്കേറിയിരിക്കുന്ന ഇടം ഭൂലോകത്ത് ജിദ്ധയാണെന്ന് വെയ്പ്, മലയാള സർത്മക ലോകത്തേക്ക് ജിദ്ധ പ്രവാസികളിൽ നിന്ന് ഒത്തിരി പേർ ഇടം സ്ഥാപിച്ചിട്ടുമുണ്ട്.

കാലാനുസൃതമായി എഴുത്തിന്റെ പ്രതലവും രൂപവും വായനയുടേയും സംവേദന സ്വഭാവവും മാറികൊണ്ടിരിക്കുമ്പോള് ഇ-മലയാളം എന്ന പുതിയ മലയാള സംവേദന രൂപത്തെ പരിചയപ്പെടുത്തേണ്ടതിന്റേയും യൂണി കൊഡ് മലയാളത്തില് സാക്ഷരരാക്കേണ്ടതിനെ കുറിച്ചും ചിന്തിക്കാനിടയായത്, മലയാളത്തിലെ അച്ചടി മാധ്യമങളിള് സ്ഥിരമായ എഴുതുന്നവരും മലയാളത്തെ മാറോട് ചേറ്ക്കുന്ന സാധാരണക്കാരുമടക്കം ഒത്തിരി ജിദ്ധ മലയാളികള് ബ്ലോഗ്ഗിങിനെ കുറിച്ചും മലയാളം റ്റൈപിങിനെ കുറിച്ചുമൊക്കെ ചോദിച്ചു തുടങിയപ്പോഴാണ്.

ജിദ്ധ മലയാളികളില് ബ്ലോഗ് എഴുതുന്നവറ് വളരെ ചുരുക്കമാണെന്നറിഞിട്ടും ഒരു ബ്ലോഗ്ഗേഴ്സ് മീറ്റ് എന്ന പേരില് ഒരു ഒരുമിച്ചു കൂടലിനെ കുറിച്ച് ചിന്തിക്കാനിടയായത് , താലപര്യമുള്ള ഒരു പാട് പേറ് ഇ-മലയാളത്തെ കുറിച്ച് അറിയാനായ് ജിദ്ധയില് കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവാണ്. ബ്ലോഗ് എഴുതുന്നവരുടെ സംഗമം എന്നതിലപ്പുറം ഇ-മലയാളത്തെ ഇഷ്ടപ്പെടുന്നവരുടേയും അതിനെ കുറിച്ച് അറിയാന്‌ താല്പര്യമുള്ളവറ്ക്ക് ഒരു പരിചയപ്പെടുത്തല് എന്ന രീതിയിലുള്ള ഒത്തു ചേരല്‌ ഉദ്ദേശിക്കുന്നു.

ജിദ്ധയിലെ ബ്ലോഗര്‍മരുടെ ചിരകാല സ്വപ്നമായ ഒരു മീറ്റ്‌, വിജയിപ്പിക്കണമെന്നു, ജിദ്ധയിലെ ബ്ലോഗര്‍മാരും, ബ്ലോഗ്‌ എഴുതുവാന്‍ തല്‍പര്യമുള്ളവരും, ബ്ലോഗിനെക്കുറിച്ചറിയാന്‍ തല്‍പര്യമുള്ളവരും, സ്ഥലം, തിയ്യതി തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്‌ തിരുമാനിക്കുന്നതിന്‌ വേണ്ടി, തഴെ പറയുന്ന ഈമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടണമെന്ന് വിനീതനായി .
അഭ്യര്‍ഥിക്കുന്നു

മലയാളം എഴുതുവനുള്ള പ്രോഗ്രാം, ബ്ലോഗിങ്ങിനെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ, മലയാളം കമ്പ്യൂട്ടിങ്ങിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ, എന്നിവക്ക്‌ ബന്ധപ്പെടുക.

JeddahBlog@gmail.com