Saturday, September 5, 2009

മുന്നൂറാന് യാത്രാ മംഗളങ്ങൾ

ജീവിതത്തിലെ വൈവിധ്യാനുഭവങ്ങളിലൊന്നായ പ്രവാസമവസാനിപ്പിച്ച് തിരികെ യാത്രയാവുന്ന ജിദ്ദ ബ്ലോഗേഴ്സ് കൂട്ടം അംഗവും. ജിദ്ദ മലയാള മാധ്യം രംഗത്തെ ശ്രദ്ധേയനുമായ മുഹമ്മദ് സാദിഖിന് ജിദ്ദ മലയാളം ബ്ലോഗ്ഗ് കൂട്ടത്തിന്റെ മംഗളാശംസകൾ

6 comments:

നരിക്കുന്നൻ said...

ഒരിക്കൽ കണ്ടു ശറഫിയ്യയിൽ വെച്ച്.. ചുണ്ടിലേക്കടുപ്പിച്ച് വെച്ച ചൂടുള്ള ചായ പഴം പൊരിയും കൂട്ടി ചവക്കുന്നു. ഇത് മുന്നൂറാൻ തന്നെയാണോ.. മനസ്സൊന്ന് ശങ്കിച്ച് നിന്നു. കൂടെ നിന്ന് സംസാരിക്കുന്ന തലതൊട്ടപ്പന്മാർ ആരൊക്കെയെന്ന് മനസ്സിലായില്ല. ഒരു ബോണ്ടയും കയ്യിൽ പിടിച്ച് തിരിഞ്ഞപ്പോഴേക്കും മുന്നൂറാൻ ഔട്ട്.. നോക്കിയപ്പോൾ എന്റെ കാശ് കൊടുക്കാതെ മുങ്ങുന്ന മുന്നൂറാനും സംഘവും. പിന്നെ തിരിച്ച് വിളിക്കാൻ തോന്നിയില്ല. എന്റെ ഒടുക്കത്തെ മടികാരണം മുന്നൂറാനെന്ന മഹാബ്ലോഗ്ഗർ എന്നെ അറിയാതെ ഞാൻ അറിയാതെ പരസ്പരം അറിയാതെ നടന്ന് നീങ്ങി. അന്ന് ഒന്ന് കൈ കൊടുത്തിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നുന്നു. ഒന്ന് ഹായ് പറഞ്ഞിരുന്നെങ്കിലെന്ന് ഇപ്പോൾ മനസ്സ് പറയുന്നു. ഇനിയും മുന്നൂറാനെ ഞാൻ കാണുമോ? ബൂലോഗത്ത് അത്രയൊന്നും നാം പരിചിതരല്ല. എങ്കിലും...

മുന്നൂറാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം നേരുന്നു.

സസ്നേഹം
നരി

മാണിക്യം said...

ഒരേ കാലത്തു ജദ്ദയില്‍ ഒരുമിച്ചുണ്ടായിട്ടും പരിചയപ്പെട്ടത് ബ്ലോഗിലൂടെ
മുന്നൂറാനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..
അയുരാരോഗ്യത്തോടെ സമാധാനത്തിലും
സംതൃപ്തിയിലും സസന്തോഷം
ഇനിയുള്ള കാലം.."എന്ന് പ്രാര്‍‌ത്ഥന. ..

ഈശ്വരാനുഗ്രഹം എന്നും എപ്പോഴും തുണയുണ്ടാവട്ടെ!

സ്നേഹത്തോടെ മാണിക്യം

Akbar said...

ഹൃദയം നിറഞ്ഞ ആശംസകൾ.

ഏകാന്തതയുടെ കാമുകി said...

aasamsakal

ഐക്കരപ്പടിയന്‍ said...

ജിദ്ദക്കാരനായിട്ടെന്താ കാര്യം, ഇപ്പോഴാ ഇവിടേയ്ക്ക് വിസ അടിച്ചു കിട്ടിയത്..
യാത്ര പോകുന്ന ബ്ലോഗര്‍ക്ക് സര്‍വ മംഗളങ്ങളും നേരുന്നു..!

സുബൈദ said...

മലയാളം ബുലോകമേ നിന്നെ ഇവര്‍ അപമാനിച്ചിരിക്കുന്നു., നീ ലജ്ജിച്ചു തലതാഴ്ത്തുക.